LOADING

Type to search

കൊവിഡ്; മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന്

Latest News Local News News

തിരുവനന്തപുരം>>>കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന് ചേരും. മെഡിക്കല്‍ കോളേജുകളിലെ ഉള്‍പ്പെടെ ആരോഗ്യ വിദഗ്ധര്‍ യോഗത്തില്‍ പങ്കെടുക്കും. നിലവിലെ സര്‍ക്കാര്‍ നടപടികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ യോഗം തീരുമാനിക്കും.

പകല്‍ സമയത്തെ തിരക്ക് കുറയ്ക്കുകയാണ് അത്യാവശ്യമെന്ന അഭിപ്രായം ശക്തമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണോ എന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു.

വൈകീട്ട് 5 മണിക്കാണ് മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.