കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് സംസ്ഥാനത്തേക്ക് കടക്കണമെങ്കില്‍ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കി അയല്‍ കര്‍ണാടകയും തമിഴ്‌നാടും

രാജി ഇ ആർ -


ചെന്നൈ>>> കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കേരളത്തില്‍ നിന്ന് സംസ്ഥാനത്തെത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാളയാര്‍ അതിര്‍ത്തിയില്‍ കോയമ്പത്തൂര്‍ കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തും.

ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും, രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചതിന്റെ രേഖകളുമുള്ളവരെ മാത്രമേ വാളയാര്‍ അതിര്‍ത്തി കടത്തിവിടുന്നുള്ളു.

ആദ്യ ദിവസമായതിനാല്‍ ഇന്ന് അതിര്‍ത്തിയില്‍ ആര്‍ടിപിസിആര്‍ പരിശോധന ഇല്ല. നാളെ മുതല്‍ പരിശോധന കര്‍ശനമാക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ശരീര താപനില പരിശോധിച്ച ശേഷം ഇ പാസ് ഉള്ളവരെ കടത്തിവിടുന്നു. കര്‍ണാടക അതിര്‍ത്തിയിലും പരിശോധന കടുപ്പിക്കുകയാണ്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് തന്നെ വേണം.തലപ്പാടിയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ചയക്കുന്നു.