പതിനേഴുകാരിയെ പീഡിപ്പിച്ച പിതാവിനെതിരെ കേസ്

രാജി ഇ ആർ -

ചാത്തന്നൂര്‍>>>പതിനേഴുകാരിയായ മകളെ ഒരുമാസം മുമ്പ് പലതവണ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു. കല്ലുവാതുക്കല്‍ കുളത്തൂര്‍ക്കോണം സ്വദേശിക്കെതിരെയാണ് കേസ്.

ഇവരുടെ കുടുംബത്തിലെ എല്ലാവരും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ചികിത്സാ കേന്ദ്രത്തിലെ നഴ്‌സിനോട് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ജനമൈത്രി പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.

കൊവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ അല്‍ ജബ്ബാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ഇളയ സഹോദരിയും പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.