സംസ്ഥാനത്ത് കേന്ദ്ര സംഘം സന്ദര്‍ശനം തുടരുന്നു; സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നത് ശക്തമാക്കാന്‍ നിര്‍ദേശം

രാജി ഇ ആർ -

തിരുവനന്തപുരം>>> സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം തുടരുന്നു. സമ്ബര്‍ക്ക പട്ടിക കണ്ടെത്തുന്നത് ശക്തമാക്കാന്‍ കേന്ദ്രസംഘം നിര്‍ദേശം നല്‍കി. അതേസമയം വാക്സിനേഷന്‍ പൂര്‍ത്തിയായ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരില്‍ രോഗബാധ കണ്ടെത്തിയതിനാല്‍ വാക്സിന്‍ സ്വീകരിച്ചവരിലെ രോഗ ബാധിതരുടെ പ്രത്യേകം കണക്കെടുക്കാന്‍ നിര്‍ദേശം നല്‍കി.

തീവ്രവ്യാപന ശേഷിയുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അതിനാലാണ് വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ശേഖരിക്കാന്‍ കേന്ദ്രസംഘം നിര്‍ദേശം നല്‍കിയത്. കേന്ദ്രസംഘം ഇന്ന് ആരോഗ്യ മന്ത്രിയുമായും കോവിഡ് വിദഗ്ധ സമിതിയുമായും ചീഫ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തും.