കണ്ണൂരില്‍ വീണ്ടും സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ല് പിഴുതുമാറ്റിയ നിലയില്‍

-

കണ്ണൂര്‍ >>മാടായിക്കുളത്ത് വീണ്ടും സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ല് പിഴുതുമാറ്റിയ നിലയില്‍. പാറക്കുളത്തിനടുത്താണ് സംഭവം. കഴിഞ്ഞ ആഴ്ചയിലും ഇവിടെ സര്‍വേക്കല്ല് പിഴുതുമാറ്റപ്പെട്ടിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് പിഴുത നിലയില്‍ സര്‍വേക്കല്ല് കണ്ടെത്തിയത്. ഇത് ആര് ചെയ്തു എന്നതില്‍ വ്യക്തതയില്ല.

കഴിഞ്ഞ ആഴ്ച മാടായിപ്പാറയില്‍ കെ-റെയില്‍ സര്‍വേകല്ല് പിഴുത സംഭവത്തില്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച വ്യക്തിക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. പിഴുതുമാറ്റിയ സര്‍വേ കല്ലിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയാണ് കേസ്.

പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ‘പണി തുടങ്ങി’ എന്ന തലക്കെട്ടോടെയാണ് കെ-റെയില്‍ സര്‍വേ കല്ലിന്റെ ഫോട്ടോ രാഹുല്‍ തന്റെ ഫേസ്ബുക്ക് ടൈംലൈനില്‍ പങ്കുവച്ചത്. രാഹുല്‍ കലാപാഹ്വാനം നടത്തിയെന്നാണ് പരാതി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →