തിരുവനന്തപുരം>>> കൊവിഡ് മരണത്തില്‍ നഷ്ടപരിഹാരം നിശ്ചയിക്കാന്‍ മാര്‍ഗരേഖയായി. സര്‍ട്ടിഫിക്കറ്റ് ജില്ലാതല സമിതി നല്‍കും. ഡിസ്ട്രിക് മെഡിക്കല്‍ ഓഫീസര്‍ (ഡിഎം ഒ), ഡിസ്ട്രിക് സര്‍വൈലന്‍സ് ടീം മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ കോളേജ് മെഡിസിന് വിഭാഗം തലവന്‍, പൊതുജനാരോഗ്യ വിദഗ്ദ്ധന് എന്നിവര്‍ ആയിരിക്കും സമിതി അംഗങ്ങള്‍.
കളക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. മരിച്ചയാളുടെ ബന്ധുക്കള്‍ നല്കുന്ന അപേക്ഷയില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം. നേരത്തെ രേഖപ്പെടുത്താതെ പോയ കൊവിഡ് മരണങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തും.
ദുരന്തനിവാരണ വകുപ്പാണ് നഷ്ടപരിഹാരം വിതരണം ചെയ്യുക. നഷ്ടപരിഹാരത്തിനായി ഒക്ടോബര്‍ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
Follow us on