കുത്തനെ കൂടി കൊവിഡ് രോഗികള്‍; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളുമായി അവലോകനം

-

ദില്ലി>> രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ 1,80,000 ആയി ഉയര്‍ന്നു. പ്രതിവാര കേസുകളില്‍ 500 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഒമിക്രോണിന്റെ തന്നെ വകഭേദമായ ബി. എ. 1 ഉം പടരുകയാണ്. ഉത്തര്‍പ്രദേശില്‍ പ്രതിദിന കേസുകള്‍ 7635 ആയി

കേരളത്തിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും ചെരിയ വര്‍ധന ഉണ്ട്. തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 12895 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ചെന്നൈയില്‍ മാത്രം 6186 പേര്‍ക്ക് രോഗം കണ്ടെത്തി. 12 മരണം കൂടി സ്ഥിരീകരിച്ചു. ചെന്നൈയില്‍ 15.5% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7.9% ആണ് സംസ്ഥാനത്തെ ടിപിആര്‍.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →