രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 2 ലക്ഷത്തിലേക്ക്; കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത

ദില്ലി>> രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തോട് അടുക്കുന്നു. 109000 പേര്‍ക്കാണ് രാജ്യത്ത് ഒടുവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയില്‍ 24 മണിക്കൂറിനിടെ 24000ത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ദില്ലി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും.

ഉത്തര്‍പ്രദേശിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കില്‍ രണ്ട് ശതമാനം വര്‍ധനയുണ്ടായി. അതിനിടെ, കോവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിന് ദീര്‍ഘകാലം പ്രതിരോധം നല്‍കാന്‍ കഴിയുമെന്ന് ഭാരത് ബയോട്ടെക് അവകാശപ്പെട്ടു. മറ്റ് പാര്‍ശ്വഫലങ്ങള്‍ ഒന്നും കണ്ടെത്തിയില്ല എന്നും ഭാരത് ബയോട്ടെക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →