LOADING

Type to search

രാജ്യത്തെ 85 ശതമാനം പുതിയ കേസുകളും സംസ്ഥാനത്ത്

Latest News Local News News

ന്യൂഡല്‍ഹി>>>രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31222 പേര്‍ക്ക് പുതുതായി കൊവിഡ് ബാധിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനെകാളും 19.8 ശതമാനം കുറവാണ് പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 42942 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 290 പേര്‍ മരണമടഞ്ഞു. ഇതോടെ ഇന്ത്യയിലെ നിലവിലെ കൊവിഡ് രോഗികളുടെ എണ്ണം 3,92,864 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 15,26,056 പേരുടെ സാംപിളുകള്‍ രാജ്യത്ത് പരിശോധനയ്ക്കു വിധേയമാക്കി.

എന്നാല്‍ കേരളത്തിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 26,701 പേര്‍ക്കാണ് കേരളത്തില്‍ മാത്രം പുതുതായി രോഗം പിടിപെട്ടത്. ഇത് രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ 85.52 ശതമാനത്തോളം വരും. എന്നാല്‍ കേരളത്തിലെ മരണനിരക്ക് ദേശീയ ശരാശരിയുമായി നോക്കുമ്‌ബോള്‍ കുറവാണ്.

അതേസമയം ഉത്തര്‍പ്രദേശ് കൊവിഡ് വാക്‌സിന്റെ എട്ട് ലക്ഷം ഡോസുകള്‍ ഇതിനോടകം നല്‍കികഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 31.67 ലക്ഷം ഡോസുകളാണ് ഉത്തര്‍പ്രദേശ് നല്‍കിയത്. 1.03 ലക്ഷം ഡോസുകള്‍ നല്‍കിയ ലക്‌നൗവാണ് ഏറ്റവും കൂടുതല്‍ ഡോസുകള്‍ നല്‍കിയ ജില്ലകളില്‍ മുന്നിലുള്ളത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.