ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: 87 ‘പ്രേത ഗ്രാമങ്ങളില്‍’ വോട്ടെടുപ്പില്ല

-

ഉത്തരാഖണ്ഡ് >>നിയമസഭാ തെരഞ്ഞെടുപ്പില്‍ 87 ഗ്രാമങ്ങള്‍ വോട്ട് ചെയ്യില്ല. അല്‍മോറ ജില്ലയിലെ 6 നിയോജകമണ്ഡലങ്ങളിലായുള്ള ഈ ഗ്രാമങ്ങള്‍ പ്രേത ഗ്രാമങ്ങളെന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രാമം മുഴുവന്‍ ശൂന്യമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലായി ഇവിടെയുണ്ടായിരുന്ന താമസക്കാരെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുകയായിരുന്നു.

2017 തെരഞ്ഞെടുപ്പില്‍ ഇവിടെ ആകെ 25 പ്രേത ഗ്രാമങ്ങളാണ് ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ സംഖ്യ 87 ആയി ഉയര്‍ന്നു എന്നത് ഏറെ ഗൗരവതരമായ സംഗതിയാണ്. ‘വോട്ടര്‍മാരില്ലാതെ അവിടെ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തും? ആളുകള്‍ താമസമില്ലാത്തതിനാല്‍ ഇവിടെ പോളിംഗ് ബൂത്തുകള്‍ സ്ഥാപിക്കില്ല എന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് ഓഫീസര്‍ ചന്ദ്ര സിംഗ് മര്‍തോലിയ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റോഡുകളുടെ ശോചനീയാവസ്ഥയും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് ആളുകളെ ഈ ഗ്രാമങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ പ്രേരിപ്പിക്കുന്നത്. 2017ല്‍ ഈ ആറ് നിയോജകമണ്ഡലങ്ങളില്‍ വോട്ട് ചെയ്തവരുടെ എണ്ണവും കുറവായിരുന്നു. ഒരിടതതും 60 ശതമാനത്തിനു മുകളില്‍ വോട്ടിംഗ് രേഖപ്പെടുത്തിയില്ല. 57.96 ശതമാനം പേര്‍ വോട്ട് ചെയ്ത അല്‍മോറയാണ് പട്ടികയില്‍ ഒന്നാമത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →