നീറ്റ് കൗണ്‍സിലിങ്; സമരം കടുക്കുന്നു; സമരത്തിന് കൂടുതല്‍ സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാര്‍

-

ദില്ലി>>നീറ്റ് കൗണ്‍സിലിങ് വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം രൂക്ഷമാവുകയാണ്. ഇന്നുമുതല്‍ പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിലെ റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അഹമ്മദാബാദ്, ഭോപ്പാല്‍, ഛണ്ഡിഗഡ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാരും കര്‍ണാടകത്തിലെ റെസിഡന്റ് ഡോക്ടര്‍മാരും രംഗത്തെത്തി.

ഇന്ന് മുതല്‍ സമരത്തിന് ദില്ലി എംയിസിലെ റസിഡന്റ് ഡോക്ടര്‍മാരും ഉണ്ടാകും . ഇന്ന് ഫ്ദര്‍ജംഗ് ആശുപത്രിയില്‍ വമ്പന്‍ പ്രതിഷേധം നടത്തുമെന്ന് ഫോര്‍ഡാ അറിയിച്ചു. ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

ഇന്നലെ നടന്ന ഐടിഒ സംഘര്‍ഷത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ദില്ലി പൊലീസ് കേസ് എടുത്തിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പ് ചുമത്തിയാണ് കേസ് . സംഘര്‍ഷത്തില്‍ ഏഴ് പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ദില്ലി പൊലീസ് പറയുന്നു

ഡ്യൂട്ടി ബഹിഷ്‌ക്കരിച്ചാണ് റസിഡന്റ് ഡോക്ടര്‍മാരുടെ സമരം. 24 മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നാളെ മുതല്‍ എംയിസിലും അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്‌ക്കരിക്കാനാണ് തീരുമാനം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →