LOADING

Type to search

തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തിരിമറി; അന്വേഷണം ആവശ്യപ്പെട്ട് കത്ത്

Latest News Local News News

തിരുവനന്തപുരം>>>>തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തിരിമറിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കത്ത്. നേമം സോണല്‍ ഓഫീസിലെ തിരിമറി അന്വേഷിക്കണമെന്നാണ് ആവശ്യം.

ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആറ്റിപ്ര സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നഷ്ടമായ തുക പ്രതികളായ ഉദ്യോഗസ്ഥരില്‍ നിന്ന് തിരിച്ചു പിടിക്കാനാണ് നഗരസഭയുടെ തീരുമാനം. നഗരസഭയില്‍ നിന്ന് 33.96 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തല്‍.

അതേസമയം, തിരുവനന്തപുരം കോര്‍പറേഷനിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ച് തിരുവനന്തപുരം നഗരസഭ.

33 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നികുതിയിനത്തില്‍ പിരിച്ചെടുത്ത ലക്ഷങ്ങളാണ് ബാങ്കില്‍ നിക്ഷേപിക്കാതെ തിരിമറി നടത്തിയത്.

സംസ്ഥാന കണ്‍കറന്റ് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. നികുതി ഇനത്തില്‍ ലഭിച്ച പണം ബാങ്കില്‍ അടയ്ക്കാതെ തിരുവനന്തപുരം നഗരസഭയുടെ നാല് സോണല്‍ ഓഫിസിലെ ഉദ്യോഗസ്ഥരാണ് ലക്ഷങ്ങള്‍ തട്ടിയത്.

33.96 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍. ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് നഗരസഭ. ഇത് സംബന്ധിച്ച് വിജിലന്‍സിന് നഗരസഭ പരാതി നല്‍കും.

ഉള്ളൂര്‍, നേമം, ആറ്റിപ്ര, ശ്രീകാര്യം സോണല്‍ ഓഫീസുകളിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.ഈ സോണല്‍ ഓഫിസുകളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നാലു ഉദ്യോഗസ്ഥരെ നഗരസഭ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.