ഇന്ന് സംസ്ഥാനത്ത് കൊവിഡ് കൂട്ട പരിശോധന

web-desk -


കൊച്ചി:സംസ്ഥാനത്ത് ഇന്ന് കൊവിഡ് കൂട്ട പരിശോധന. രോഗ ബാധിതരെ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യം. ഇന്നും നാളെയും ആയി 3.75 ലക്ഷം പേരുടെ കൂട്ട പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്.

ഇന്ന് 1.25 ലക്ഷം പേരെയും വെള്ളിയാഴ്ച 2.5 ലക്ഷം പേരെയും ആണ് പരിശോധിക്കുക. ഗുരുതര ശ്വാസകോശ അണുബാധ ഉള്ളവര്‍, കൊവിഡ് രോഗലക്ഷണം ഉള്ളവര്‍, വാക്സിന്‍ എടുക്കാത്ത 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന രോഗികള്‍ എന്നിവരെയും പരിശോധനയ്ക്ക് വിധേയരാക്കും. കൊവിഡ് സാഹചര്യം വിലയിരുത്തി പുതുക്കിയ നിയന്ത്രണങ്ങളും ഇളവുകളും ഇന്നു മുതല്‍ നിലവില്‍ വരും.