
ന്യൂഡല്‍ഹി>>>രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 26,041 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 276 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 2,99,620 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്.
191 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 29,621 പേര് രോഗമുക്തി നേടി. നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 97.78 ശതമാനമാണ് കഴിഞ്ഞ ദിവസം 38 ലക്ഷത്തിന് മുകളില്‍ വാക്സിന് ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് വാക്സിനേഷന് സ്വീകരിച്ചവരുടെ എണ്ണം 86 കോടി കവിഞ്ഞു.

Follow us on