ആറുമാസം മുന്‍പ് മരിച്ച കണ്ടക്ടര്‍ക്ക് ‘സ്ഥലംമാറ്റം; സാങ്കേതിക പിഴവെന്ന് കെഎസ്ആര്‍ടിസി

ന്യൂസ് ഡെസ്ക്ക് -

ആലപ്പുഴ >>> ആറു മാസം മുമ്പ് മരിച്ചു പോയ കണ്ടക്ടറെ സ്ഥലംമാറ്റി കെഎസ്ആര്‍ടിസി. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പൂച്ചാക്കല്‍ സ്വദേശി ഫസല്‍ റഹ്‌മാനെ (36) ആണ് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.


ചേര്‍ത്തലയില്‍ നിന്നും എറണാകുളം ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്. ഫസല്‍ റഹ്‌മാന്‍ മരിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. സാങ്കേതിക പിഴവാണ് അബദ്ധത്തിന് കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →