കോളജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ പ്രതിയെ അറസ്റ്റ് ചെയ്തു

-

തൃശൂര്‍>> കോളജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പോലീസ് പിടിയിലായി. കൈപ്പമംഗലം കാളമുറി വലിയകത്ത് വീട്ടില്‍ നൗഷാദി (40) നെയാണ് ടൌണ്‍ വെസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ. എന്‍. വിജയന്‍ അറസ്റ്റുചെയ്തത്.

തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ മൊബൈല്‍ഫോണിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ചില ഫോട്ടോകള്‍ ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. ഇയാള്‍ വിവാഹിതനാണെന്നും രണ്ട്കുട്ടികളുടെ അച്ഛനാണെന്നുമുള്ള വിവരം മറച്ചുവെച്ച് പെണ്‍കുട്ടിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.

ഇരുവീട്ടുകാരോടും ആലോചിച്ച് അവരുടെ സമ്മതപ്രകാരം വിവാഹം കഴിക്കാമെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു.


നവംബര്‍ 29 ന് പഠിക്കാന്‍ കോളജിലേക്ക് പോയ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് പിതാവ് വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ നൗഷാദും സ്ഥലം വിട്ടതായി മനസ്സിലാക്കി. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നൗഷാദും പെണ്‍കുട്ടിയും എറണാകുളം ജില്ലയിലെ കാലടി ഭാഗത്ത് ഉള്ളതായി വ്യക്തമായി.
തുടര്‍ന്നാണ് പൊലീസ് ഇരുവരെയും കസ്റ്റടിയിലെടുത്തത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →