ഓണ്‍ലൈനില്‍ തേങ്ങ ഓര്‍ഡര്‍ ചെയ്തു; യുവതിക്ക് നഷ്ടമായത് 45,000 രൂപ

ബംഗളുരു>>ഓണ്‍ലൈനില്‍ തേങ്ങ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് 45,000രൂപ നഷ്ടമായതായി പരാതി.ഇതേ തുടര്‍ന്ന് മല്ലികാര്‍ജുന, മഹേഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബംഗളുരുവിലെ വിമാനപുരത്ത് കട നടത്തിവരികയായിരുന്ന സ്ത്രീയാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. കടയിലേക്ക് ആവശ്യമായ തേങ്ങക്കായി ഇവര്‍ ഗൂഗിളില്‍ കണ്ട നമ്പറില്‍ വിളിക്കുകയായിരുന്നു.

മൈസൂരുവില്‍ നിന്നുള്ള മല്ലികാര്‍ജുനന്റെ നമ്പറില്‍ വിളിക്കുകയും തേങ്ങ ഇടപാടിന് ധാരണയാവുകയും ചെയ്തു. എന്നാല്‍ തേങ്ങ ലഭിക്കുന്നതിന് മുമ്പ് തന്നെ മുഴുവന്‍ തുകയും അഡ്വാന്‍സായി നല്‍കണമെന്ന് മല്ലികാര്‍ജുന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇവര്‍ ഗൂഗിള്‍ പേ വഴി തുക കൈമാറുകയായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →