കൊച്ചിയില്‍ നവവധു കായലില്‍ ചാടി

കൊച്ചി>>കൊച്ചിയില്‍ നവവധു കായലില്‍ ചാടി. കണ്ണങ്ങാട്ട് പാലത്തില്‍ നിന്നാണ് 23 വയസ്സുകാരിയായ ആഷ്‌ന കായലില്‍ ചാടിയത്. കായലില്‍ ഫയര്‍ഫോഴ്‌സും പൊലീസും കോസ്റ്റല്‍ ടീമും തെരച്ചില്‍ നടത്തുകയാണ്. ഏതാണ്ട് അര മണിക്കൂര്‍ മുന്‍പാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ട് മാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം.

കായലില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ തെരച്ചില്‍ ദുസ്സഹമാണ്. സ്‌കൂബ ടീം കായലിലേക്ക് ചാടിയിട്ടുണ്ട്. യുവതി കായലില്‍ ചാടിയതിനു പിന്നാലെ ചാടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം തടഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →