
കൊച്ചി >>>കൊച്ചി കപ്പല്‍ശാലക്ക് വീണ്ടും ഭീഷണി. ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഇ മെയില്‍ വഴി വന്ന ഭീഷണി. അധികൃതര്‍ പൊലീസില്‍ പരാതി നല്കി. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊച്ചി കപ്പല്‍ശാലക്ക് നേരെ ഭീഷണി ഉയരുന്നത്.
ഐ എന്‍ എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഓഗസ്റ്റ് 24 ന് ഭീഷണി ലഭിച്ചിരുന്നു. അതില്‍ പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് രണ്ടാമതും ഭീഷണി ലഭിച്ചിരിക്കുന്നത്. ഇ മെയില്‍ ആയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഒടുവില്‍ ലഭിച്ച ഇ മെയില്‍ സന്ദേശത്തില്‍ ഉള്ളത്. ആദ്യ ഭീഷണിയില്‍ കപ്പല്‍ശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ ചില ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്ന സംശയം പൊലീസിനുണ്ട്.

Follow us on