
കൊച്ചി>>>കാക്കനാട് എം.ഡി.എം.എ കേസില്‍ സാമ്പത്തിക ഇടപാട് നടത്തിയ ഒരാളെക്കൂടി എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപേഷ് ആണ് അറസ്റ്റിലായത്.
നാലുമാസത്തിനിടെ ഇയാള്‍ മുപ്പത്തിരണ്ട് ലക്ഷം രൂപയുടെ ബാങ്ക് ഇടപാട് ലഹരിമരുന്ന് കേസിലെ പ്രതികളുമായി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കുന്ന എക്സൈസ് ക്രൈംബ്രാഞ്ച് ദിപേഷിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്.
വിദേശരാജ്യങ്ങളിലേക്ക് കുഴല്‍പ്പണ കൈമാറ്റരീതിയിലും പണം അയച്ചിരുന്നു. എം.ഡി.എം.എ ഇടപാടിനായി വിദേശത്തേക്ക് പണം അയച്ചതിലും ദീപേഷിന് മുഖ്യപങ്കുണ്ടെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍. ഇതോടെ കേസില്‍ നേരിട്ട് പങ്കാളികളായ ആറുപേരും സാമ്പത്തിക ഇടപാട് നടത്തിയ രണ്ടുപേരും പിടിയിലായി.

Follow us on