38-മത് കൊച്ചിൻ കാർണിവലിൽ സംഗീത പ്രതിഭക്കുള്ള ആദരം ഏറ്റുവാങ്ങി പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി റിദ മോൾ

-

പെരുമ്പാവൂർ>>പുതുവത്സരത്തോടനുബന്ധിച്ച് നടത്തിവരുന്ന 38-ാമത് കൊച്ചിൻ കാർണിവലിൽ പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി റിദമോൾ കെ.എൻ സംഗീത പ്രേമികളുടെ ആദരം ഏറ്റുവാങ്ങി നാടിന് അഭിമാനമായി. പി. വിഷ്ണുരാജ് ഐ.എ.എസ് ചെയർമാനായ കൊച്ചിൻ കാർണിവൽ സംഘാടകസമിതി ഫോർട്ടുകൊച്ചി വെളി പള്ളത്തുരാമൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങി ലാണ് പരിമിതികളെ കരുത്താക്കി സംഗീതലോകത്ത് വേറിട്ട അനുഭവമായി മാറുന്ന റിദമോളെ പ്രശസ്തിപത്രവും ശില്പവും പ്രൈസ്മണിയും അടങ്ങുന്ന പുരസ്കാരം നൽകി ആദരിച്ചത്.

കുപ്പിവള എന്ന ചിത്രത്തിലെ ‘കൺമണി നീയെൻ കരം പിടിച്ചാൽ കണ്ണ കളെന്തിനു വേറെ’ എന്നാരംഭിക്കുന്ന ഗാനാലാപനം നടത്തിയാണ് റിദമോൾ സംഗീത സദസ്സിന്റെ ശ്രദ്ധയാകർഷിച്ചത്.

മുൻ കൊച്ചി മേയർ കെ. ജെ. സോഹൻ പുരസ്കാരദാനം നിർവഹിച്ചു. കൊച്ചിൻ കാർണിവൽ സംഘാടകസമിതി ജനറൽ കൺവീനർ വി.എസ്. രമേഷ് , ജനറൽ സെക്രട്ടറി

എൻ.എസ് ഷാജി, ഓർഗനൈസർ മെൽവിൻ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ അടിക്കുറിപ്പ്

കൊച്ചിൻ കാർണിവൽ സംഗീത പുരസ്കാരം മുൻ മേയർ കെ.ജെ. സോഹൻ പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി കെ.എൻ റി മോൾക്ക് സമ്മാനിക്കുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →