“മുഖ്യമന്ത്രി പറഞ്ഞു,ഞാന്‍ കേട്ടു”:മൂന്നിരട്ടി വിലകൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് കെ കെ ശൈലജ

തിരുവനന്തപുരം>>പിപിഇ കിറ്റുകള്‍ വാങ്ങിയ വമ്പന്‍ അഴിമതിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ പൊങ്കാല. മുഖ്യമന്ത്രി പറഞ്ഞു,ഞാന്‍ കേട്ടു.അവസാനം ആരോഗ്യമന്ത്രി മുഖ്യമന്ത്രിയുടെ തലയിലേക്ക് പിപിഇ കിറ്റ് അഴിമതി ഇട്ടുകൊടുത്തു. മൂത്തവര്‍ പറയുന്നത് കേള്‍ക്കണമെന്ന് സോഷ്യല്‍മീഡിയയും .അവസാനം വെട്ടിലായത് കടന്നുപോ പുറത്ത് എന്ന് ആക്രോശിച്ച മുഖ്യമന്ത്രിയും

കൊവിഡിന്റെ ആദ്യഘട്ടത്തില്‍ മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും രംഗത്തെത്തി.


മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം എടുത്തതാണെന്നാണ് കെ കെ ശൈലജയുടെ വിശദീകരണം. വിവാദത്തില്‍ അഴിമതി ആരോപണം കൊഴുക്കുമ്‌ബോഴാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്ന് മുന്‍ ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്.

മാര്‍ക്കറ്റില്‍ സുരക്ഷ ഉപകരങ്ങള്‍ക്ക് ക്ഷാമമുള്ള സമയമായിരുന്നു നടപടിയെന്നും ശൈലജ വിശദീകരിക്കുന്നു. മാര്‍ക്കറ്റില്‍ സുരക്ഷ ഉപകരങ്ങള്‍ക്ക് ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയത്. അന്വേഷിച്ചപ്പോള്‍ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് തരാന്‍ ഒരു കമ്ബനി തയ്യാറായി. വില നോക്കാതെ മൂന്നിരട്ടി ഉപകരണങ്ങള്‍ സംഭരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു എന്നും കെ കെ ശൈലജ പറഞ്ഞു.

ദുരന്ത സമയത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെയും സാധനങ്ങള്‍ വാങ്ങാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. പിന്നീടാണ് അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് മാര്‍ക്കറ്റില്‍ ലഭ്യമായതെന്നും കെ കെ ശൈലജ വിശദീകരിച്ചു. സര്‍ക്കാറിനെതിരായ ആക്രമണങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ ചെറുക്കണമെന്നും അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. കോവിഡ് മറയാക്കി അഴിമതി നടന്നു എന്ന ആരോപണങ്ങളോട് ആദ്യമായാണ് മുന്‍ ആരോഗ്യമന്ത്രി പ്രതികരിക്കുന്നത്.

വന്‍തുക കൊടുത്തു പിപിഇ കിറ്റ് വാങ്ങി എന്നതായിരുന്നു വിവാദമായി നിന്ന കാര്യം. നിപയെ പ്രതിരോധിച്ച കമ്പനിയുടെ പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയ കെഎംഎസ് സിഎല്‍ തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിക്ക് ഓര്‍ഡര്‍ കൊടുത്തത് 15500 രൂപയ്ക്ക് ആണ്. 5500 രൂപയുടെ കിറ്റിന് രണ്ട് മാസമെടുത്തപ്പോള്‍ 15500 രൂപയുടെ കിറ്റിന് ഉത്തരവിറക്കാന്‍ വേണ്ടി വന്നത് രണ്ട് ദിവസം മാത്രമാണ്. ഒരു മുന്‍ പരിചയവുമില്ലാത്ത കമ്പനിക്ക് മുഴുവന്‍ തുകയായ 9 കോടി രൂപയും മുന്‍കൂറായി കൊടുക്കണമെന്നും ഉദ്യോഗസ്ഥര്‍ ഫയലിലെഴുതുകയും ചെയതിരുന്നു. കോവിഡ് വന്നതോട് കൂടി എല്ലാം തകിടം മറിഞ്ഞു. മാര്‍ക്കറ്റ് വില നോക്കിയില്ലെന്ന് മാത്രമല്ല 550 രൂപയ്ക്ക് വാങ്ങിയ പിപിഇ കിറ്റിന് ഒരു മുന്‍പരിചയവുമില്ലാത്ത കമ്പനിക്ക് കൊടുത്തത് 1500 രൂപയാണ്.

നിപയെ പ്രതിരോധിക്കാന്‍ പിപിഇ കിറ്റ് നിര്‍മ്മിച്ച് നല്‍കിയ ക മ്പ നിയാണ് കെറോണ്‍ . 2014 മുതല്‍ പക്ഷിപ്പനി സമയത്തും ഉപയോഗിച്ചത് ഈ ക മ്പ നിയുടെ പിപിഇ കിറ്റ് തന്നെ. 2020 ജനുവരി 29 ന് കേരളത്തില്‍ ആദ്യത്തെ കോവിഡ് സ്ഥിരീകരിച്ചതോടെ തൊട്ടടുത്ത ദിവസം തന്നെ കേറോണ്‍ എന്ന ക മ്പ നിയോട് പിപിഇ കിറ്റ് തരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അത്രയേറെ അടിയന്തര സാഹചര്യമായിട്ടും ഫയല്‍ ഇഴഞ്ഞ് നീങ്ങുകയായിരുന്നു. പിന്നീട് മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയില്‍ നിന്നുള്ള പുതിയൊരു കമ്ബനി ഈ മെയില്‍ വഴി പിപിഇ കിറ്റ് നല്‍കാന്‍ സന്നദ്ധമാണെന്ന് അറിയിക്കുകയായിരുന്നു.ഒരു മുന്‍പരിചയവുമില്ലാത്ത ഈ ക മ്പ നിയുടെ അപേക്ഷയില്‍ വേഗത്തില്‍ നടപടി സ്വീകരിക്കുകയാണ് ഉണ്ടായത്.

പിപിഇ കിറ്റിന്റെ വില ഒരു ദിവസം കൊണ്ട് 500 ല്‍ നിന്ന് 1500 രൂപയിലേക്ക് ഉയരുകയായിരുന്നു. സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് 100 ശതമാനം അഡ്വാന്‍സ് കൊടുക്കണമെന്നും ഫയലില്‍ എഴുതുകയും ചെയത്ു. ഒടുവില്‍ ഒരുദ്യോഗസ്ഥന്‍ വിയോജനക്കുറിപ്പെഴുതിയിട്ടും 50 ശതമാനം അഡ്വാന്‍സ് നല്‍കിയി നടപടിയാണ് വിവാദമായത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →