ചുമട്ട് തൊഴിലാളികള്‍ ക്ഷേമ ബോര്‍ഡ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

രാജി ഇ ആർ -


പെരുമ്പാവൂര്‍>>>കോവിഡ് മൂലം മരണം സംഭവിച്ച ചുമട്ട് തൊഴിലാളികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കുക, തൊഴിലാളികളെകാറ്റഗറി തിരിക്കാതെ മുഴുവന്‍ തൊഴിലാളികള്‍ക്കും മിനിമം പെന്‍ഷന്‍ 5000 രൂപയായി ഏകീകരിക്കുക, തൊഴിലാളികളുടെ ആനുകുല്യ വിതരണത്തിന് കാലതാമസം ഒഴിവാക്കുക, എന്‍.എഫ് .എസ്. എ ഗോഡൗണുകളിലെ കൂലി ഏകപക്ഷീയമായി വര്‍ദ്ധിപ്പിച്ച നടപടി പുന:പരിശോധിക്കുക,തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ഹെഡ് ലോഡ്& ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എ.ഐ.ടി.യു.സി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ചുമട്ട് തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി.വി.ശശി ഉദ്ഘാടനം ചെയ്തു എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.കെ എ മൈതീന്‍പിള്ള, പി.എന്‍ ഗോപിനാഥ്, എന്നിവര്‍ പ്രസംഗിച്ചു.