ക്രിസ്തുമസ് പുതുവത്സര വിപണി ആരംഭിച്ചു

കോതമംഗലം>>കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് പുതുവത്സര കാര്‍ഷിക വിപണി നെല്ലിമറ്റത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സിയ ബിജു വിപണിയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.എം.നൗഷാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോമി തെക്കേക്കര, ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങളായ റ്റി.കെ.കുഞ്ഞുമോന്‍, സൗമ്യ ശശി, റ്റീന റ്റിനു, ഉഷ ശിവന്‍, സി.ഡി എസ്, ചെയര്‍പെഴ്‌സണ്‍ രശ്മി കൃഷ്ണകുമാര്‍, അസി കൃഷി ഓഫീസര്‍ കെ.സി.സാജു, വി.കെ.ദീപ, വി.എം.വിനീഷ് എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക വിപണയുടെ പ്രവര്‍ത്തനം 2022 ജനുവരി ഒന്ന് വരെ ഉണ്ടായിരിക്കുന്നതാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →