പെരുമ്പാവൂരില്‍ക്രിസ്മസ് വിപണി ഒരുങ്ങി

-


പെരുമ്പാവൂര്‍>> കോവിഡ് ഭീതിയും ഒമിക്രോണ്‍ ആശങ്കയും നിലനില്‍ക്കെ
പെരുമ്പാവൂരില്‍ക്രിസ് വിപണി സജീവമാകുന്നു. ഇത്തവണ ക്രിസ്മസ് പുതുവത്സര ആഘോഷ വേളകളില്‍ കച്ചവടം പ്രതീക്ഷിച്ച് വിപണിയില്‍സാധനങ്ങള്‍ എത്തിച്ചു കഴിഞ്ഞു.

ഒമിക്രോണിന്റെ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും പ്രതീക്ഷയോടെ ക്രിസ്തുമസ് വിപണി സജീവമാക്കാന്‍ ഒരുങ്ങുകയാണ് വ്യാപാരികള്‍.പെരുമ്പാവൂരിലെ വില്‍പ്പനശാലകളില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി നക്ഷത്രങ്ങളും ക്രിസ്തുമസ് പപ്പാവേഷങ്ങളും അനുബന്ധ വസ്തുക്കളുമെല്ലാം എത്തിച്ച് കഴിഞ്ഞു.വര്‍ണ്ണ വിളക്കുകള്‍ കൊണ്ടും, ക്രിസ്തുമസ് ട്രീ കള്‍കൊണ്ടും ഷോപ്പിംഗ് മാളുകളും അണിഞ്ഞൊരുങ്ങി. വരും ദിവസങ്ങളില്‍ വില്‍പ്പന കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് പെരുമ്പാവൂരിലെ വ്യാപാരികള്‍.

പ്രളയ പേമാരിയും കൊവിഡും സമ്മാനിച്ച മാന്ദ്യത്തില്‍ നിന്നും ഇനിയും വ്യാപാരമേഖല മുഴുവനായി കരകയറിയിട്ടില്ല. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളെ പ്രതീക്ഷയോടെയാണ് വ്യാപാരമേഖല ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ രീതിയിലുള്ള വില വ്യത്യാസം വിപണിയില്‍ പ്രകടമാണ്.

കേക്കുകള്‍ക്കും നക്ഷത്രങ്ങള്‍ക്കും ക്രിസ്തുമസ് പപ്പാവേഷങ്ങള്‍ക്കും അലങ്കാരബള്‍ബുകള്‍ക്കും ആവശ്യക്കാരേറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരശാലകളില്‍ സ്റ്റോക്കുകള്‍ എത്തിച്ചിട്ടുള്ളത്. കോവിഡ് പ്രതിസന്ധിക്ക് അയവ് വന്ന നഗര ഗ്രാമപ്രദേശങ്ങളില്‍ ക്രിസ്മസ് വിപണിയില്‍ പ്രതീക്ഷ അര്‍പ്പിചിരിക്കുകയാണ് വ്യാപാരികള്‍. ജനജീവിതം സാധാരണ നിലയിലേക്ക് ചുവട് വെച്ചതോടെ ക്രിസ്മസ് വിപണി സജീവമാകുകയാണ്

ക്രിസ്മസ് നക്ഷത്രങ്ങള്‍, അലങ്കാര ദീപങ്ങള്‍, പുല്‍ക്കൂട് ഒരുക്കാനുള്ള സാധന സാമഗ്രികള്‍ എന്നിവ പൊതുവിപണിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. നക്ഷത്രങ്ങള്‍, അലങ്കാര വര്‍ണ ദീപങ്ങള്‍ എന്നിവ പെരുമ്പാവൂരിലെത്തികഴിഞ്ഞു

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →