ചൂരത്തോട് പതിനൊന്നാം വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 26 ന് നടക്കും

രാജി ഇ ആർ -


വേങ്ങൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി വേങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ചൂരത്തോട് പതിനൊന്നാം വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 26ന് 4 മണിക്ക് നടക്കും. ഓഗസ്റ്റ് പതിനൊന്നിനാണ് ചൂരത്തോട് പതിനൊന്നാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി പി വി പീറ്ററിനെ(പിന്റു) വിജയിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവല്‍ക്കരിക്കുന്നതിനും വേണ്ടി 26ന് തിങ്കളാഴ്ച് 4 മണിക്ക് വേങ്ങൂര്‍ നക്ഷത്രമണ്ഡപത്തില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടക്കുമെന്ന് കണ്‍വീനര്‍ പി എസ് സുബ്രഹ്‌മണ്യന്‍, ചെയര്‍മാന്‍ ആന്റോപോള്‍ എന്നിവര്‍ അറിയിച്ചു.