ചെറുവട്ടൂര്‍ യു.പി.എസ് ജങ്ഷനിലെ വെളളക്കെട്ടിന് പരിഹാരം ;നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു

സ്വന്തം ലേഖകൻ -

കോതമംഗലം >>>നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദിന്റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പ്രദേശത്ത് ദുരിതമായി മാറിയ വെളളകെട്ടിന് പരിഹാരമായി.

ചെറുവട്ടൂര്‍ സ്‌കൂള്‍ പടിയില്‍ റോഡിന് വശത്തായി നിര്‍മ്മിക്കുന്ന ഓടയുടെ നിര്‍മ്മാണവുമായി ബന്ധപെട്ട് സ്വകാര്യസ്ഥലം ഉടമയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാലങ്ങളായിമുടങ്ങികിടന്ന ഈ ഭാഗം വെളളക്കെട്ടില്‍ മുങ്ങി പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും കാല്‍ നടയാത്രക്കാരെ അടക്കം ദുരിതത്തിലാക്കുകയും ചെയ്തിരുന്നു .

ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച് മണിക്കൂറുകളോളം നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്‌ന പരിഹാരത്തിന് ശാശ്വതപരിഹാരമായത്.20 ലക്ഷം രൂപ മുടക്കി പൊതുമാമത്ത് വകുപ്പാണ് വെളളകെട്ടുളള ഭാഗം കട്ടനിരത്തി ഡ്രൈനേജും ഓടയുംനിര്‍മ്മിച്ച് ഈ ഭാഗത്തെ വെളളകെട്ട്പരിഹരിക്കുന്നത്.

പി ഡബ്ലിയു എ എക്‌സി ഷാജീവ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷറഫിയ കെ കെ നാസര്‍,മുന്‍ പഞ്ചായത്ത് അംഗം ഷിഹാബ് ജയന്‍ ഷിഹാബ് തുടങ്ങിയവര്‍ പ്രശ്‌ന പരിഹാരത്തിന് നേതൃത്വം നല്‍കി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →