ചെറുവട്ടൂര്‍ സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധീകരിച്ച മാഗസിന്‍ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ -

കോതമംഗലം >>>അതിജീവന കാലത്തിന്റെ സര്‍ഗ്ഗാവിഷ്‌ക്കാരമായി ചെറുവട്ടൂര്‍ സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധീകരിച്ച മാഗസിന്‍ പ്രകാശനം ചെയ്തു.

കോവിഡ് മഹാമാരിയുടെവിഹ്വലതകള്‍ക്കിടയിലും സര്‍ഗ്ഗാത്മക രചനകളിലൂടെ വിദ്യാര്‍ത്ഥികളും അധ്യാപകരും നടത്തിയ വേറിട്ട ശ്രമമാണ് കരുതല്‍ കാലത്തെ നല്ലെഴുത്തുകള്‍ ‘ എന്ന പേരിലുള്ള സ്‌കൂള്‍ മാഗസിന്റെ പിറവിയിലേക്ക് നയിച്ചത്.
ചെറുവട്ടൂര്‍ ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഒരു വര്‍ഷത്തെ കരുതലിന്റെയും കാത്തിരിപ്പിന്റെയും സൃഷ്ടിപരമായ സാക്ഷ്യമാണ് ആകര്‍ഷകമായി അച്ചടിച്ച് ഇറക്കിയ മാഗസിന്‍.


കഥയും കവിതയും വിഷയാധിഷ്ഠിത ലേഖനങ്ങളും സ്‌കൂള്‍ ചരിത്രവും ഉള്ളടക്കമായുള്ള മാഗസിന്റെ പ്രകാശനം ഒരു സ്വപ്നസാഫല്യമാണ്. പ്രിന്‍സിപ്പല്‍ എ. നൗഫല്‍,സ്റ്റാഫ് സെക്രട്ടറി സന്ദീപ് ജോസഫ് ,എഡിറ്റോറിയല്‍ ചുമതലയുണ്ടായിരുന്ന അധ്യാപികമാരായ പത്മാവതി, ഷാര്‍മ്മിള എന്നിവരടങ്ങുന്ന ടീമിന്റെ നാളുകളായുള്ള കഠിനാദ്ധ്വാനത്തിന്റെ ഫലം കൂടിയാണ് കരുതല്‍ കാലത്തെ നല്ലെഴുത്തുകള്‍ .മാഗസിന്റെ പ്രകാശനം നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദിന് നല്‍കി ജില്ലാ പഞ്ചായത്ത് മെംബര്‍ റഷീദ സലീം നിര്‍വ്വഹിച്ചു.

പി.ടി.എ.പ്രസിഡന്റ് സലാം കാവാട്ട് അധ്യക്ഷത വഹിച്ചു. പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ 32വിദ്യാര്‍ത്ഥികളെയുംചടങ്ങില്‍ ജനപ്രതിനിധികള്‍ ആദരിച്ചു.നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ വിനയന്‍, വാര്‍ഡ് മെംബര്‍ വൃന്ദാ മനോജ്, പ്രിന്‍സിപ്പല്‍ എ. നൗഫല്‍, ഹെഡ്മിസ്ട്രസ് ശ്രീരഞ്ജിനി, മാഗസിന്‍ എഡിറ്റര്‍ പ്രഭാവതി, പി.ടി.എ. വൈസ് പ്രസിഡന്റ് എന്‍.എസ്.പ്രസാദ്, സന്ദീപ് ജോസഫ്, കെ.എ. കുഞ്ഞുമുഹമ്മദ്, യൂസഫ് കാട്ടാംകുഴി, സി.എ.മുഹമ്മദ് , പി.എ.സുബൈര്‍, മനോജ് കാനാട്ട്, എം.ജി.ശശി, പി.ബി. ജലാലുദ്ദീന്‍, എം.കെ.ശശി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →