ചെറുവട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു

-

ചെറുവട്ടൂര്‍ >>പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനും വില കയറ്റത്തിനും എതിരെ ചെറുവട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു.
കുറ്റിലഞ്ഞി സൊസൈറ്റിപ്പടിയില്‍ നിന്നും ആരംഭിച്ച പദയാത്രയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ നിര്‍വ്വഹിച്ചു. കെ പി ബാബു, അഡ്വ. അബു മൊയ്ദീന്‍, കെ എംഹാരിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ചെറുവട്ടൂര്‍ കവലയില്‍ നടന്ന സമാപന സമ്മേളനം മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷസോമന്‍ തെറ്റയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.


മണ്ഡലം പ്രസിഡന്റ് പി എ എം ബഷീറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എം എസ് എല്‍ദോസ്, അലി പടിഞ്ഞാറേച്ചാലില്‍, നാസര്‍ വട്ടേക്കാടന്‍, എംഎ കെരിം, മുഹമ്മദ് കൊളത്താപ്പിളളി, ടി ജി അനിമോന്‍, എം വി റെജി, പരീത് പട്ടമ്മാവുടി, അജീബ് ഇരമല്ലൂര്‍, രഹന നൂറുദ്ദീന്‍, സത്താര്‍
വട്ടകുടി,തുടങ്ങിയവര്‍ സംസാരിച്ചു.

സുനീര്‍ കുഴിപ്പിള്ളി, ടി പി ഷിയാസ്,അനീസ് പുളിക്കന്‍
അനില്‍ രാമന്‍ നായര്‍.കെ കെ പരീത് കാവാട്,
അന്‍സാര്‍ ഒലിപ്പാറ,റിയാസ് ഒലിക്കല്‍,സജീന സലാം.
എല്‍ദോസ് രാജു, എന്നിവര്‍ പദയാത്രക്ക് നേതൃത്വം നല്‍കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →