
ആലപ്പുഴ>> ചേര്ത്തലപള്ളിപ്പുറത്ത് വന്‍ തീപിടിത്തം. പളളിപ്പുറത്തെ പ്ലൈവുഡ് ഫാക്ടറിക്ക് ആണ് തീപിടിച്ചത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി . പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ ഫാക്ടറി ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. എട്ട് യൂണിറ്റ് ഫയര്‍ഫോഴസ് എത്തി കഠിന പരിശ്രമം നടത്തിയാണ് മണിക്കൂറുകള്‍ക്ക് ശേഷം തീ നിയന്ത്രണ വിധേയമാക്കിയത്.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.