ചെറായിയിലെ ബാറില്‍ ആക്രമണം നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ .

-

കൊച്ചി>>ചെറായിയിലെ ബാറില്‍ ആക്രമണം നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ . അയ്യമ്പിള്ളി ആലിങ്കല്‍ വീട്ടില്‍ വിവേക് (27), കൈപ്പോന്‍ വീട്ടില്‍ അമ്പാടി (20) എടവനക്കാട് ഇല്ലത്തു പടി പാലക്കല്‍ വീട്ടില്‍ ജിത്തൂസ് (20), ചെറായി പഴേടത്ത് വീട്ടില്‍ അര്‍ജുന്‍ (21), തോട്ടുങ്കല്‍ വീട്ടില്‍ ആദിത്യന്‍ (24) എന്നിവരെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. 24 ന് വൈകിട്ട് 3.30 ന് ചെറായി ഹോളിഡേ ബാറിലാണ് സംഭവം.

സൗജന്യമായി ഭക്ഷണം നല്‍കാത്തതിലുള്ള വിരോധം നിമിത്തം കൗണ്ടറിലെ മദ്യക്കുപ്പികളും ഗ്ലാസുകളും എറിഞ്ഞ് ഉടക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാനേജരുടെ ഫോണും പേഴ്‌സും പിടിച്ചു പറിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വിവേക്, ജിത്തൂസ്, അമ്പാടി എന്നിവര്‍ കൊലകേസ് പ്രതികളാണ്. മുനമ്പം ഇന്‍സ്‌പെക്ടര്‍ എ.എല്‍ യേശുദാസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ് ശ്യാംകുമാര്‍, സുനില്‍കുമാര്‍ തുടക്കിയവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →