
തിരുവനന്തപുരം>>> ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ആക്രമണങ്ങളില്‍ പത്രപ്രവര്‍ത്തകര്‍ ഇരയാകുമ്പോള്‍, ജനാധിപത്യം തന്നെയാണ് ഹനിക്കപ്പെടുന്നതെന്ന് ഓണ്‍ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സെക്രട്ടറി ചാള്‍സ് ചാമത്തില്‍ പ്രസ്താവിച്ചു.
കേരളത്തിലുടനീളം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ
നടക്കുന്ന ആക്രമണങ്ങളുടെ അവസാന ഇരയാണ് കോതമംഗലത്തെ പത്രപ്രവര്‍ത്തകനായ മംഗളം ന്യൂസ് ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ അനൂപ്. ഗുണ്ടാ നേതാവും, മണ്ണുമാഫിയ തലവനുമായ ഒരാള്‍ക്കെതിരെ വാര്‍ത്ത നല്‍കിയതിന് അദ്ദേഹത്തിന്റെ കുടുംബത്തെ വരെ അപമാനിക്കുന്ന രീതിയിലുള്ള മാനസിക പീഡനങ്ങളും വധഭീഷണിയും ആണ് അനൂപിന് നേരിടേണ്ടി വന്നിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒന്നര വര്‍ഷം മുമ്പ് കെ.എം ബഷീര്‍ എന്ന പത്രപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊലചെയ്യപ്പെട്ടതിന്റെയും, ഏതാനും നാള് മുമ്പ് ലോറിയിടിച്ച് മരണപ്പെട്ട എസ്. വി പ്രദീപ് എന്നിവരുടെ കേസുകളില്‍ അന്വേഷണം വഴിമുട്ടി നില്ക്കുമ്പോള്, മാനസിക പീഡനങ്ങളില്‍ കൂടിയും, മറ്റ് ആക്രമണങ്ങളില്‍ കൂടിയും, വീണ്ടും കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വാ മൂടികെട്ടാനുള്ള അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് ചാള്‍സ് ചാമത്തില്‍ കൂട്ടി ചേര്‍ത്തു.
ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഈ അക്രമത്തിനും അനീതിക്കുമെതിരെ എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാകും എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും, മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമപരിരക്ഷ നല്‍കണമെന്നും ഓണ്‍ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സെക്രട്ടറി ചാള്‍സ് ചാമത്തില്‍ ആവശ്യപ്പെട്ടു.

Follow us on