
കണ്ണൂര്‍>>> എക്സൈസ് സംഘം വാറ്റ് ചാരായ നിര്‍മാണ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
പ്രിവന്റീവ് ഓഫീസര്‍ അഷറഫ് എം വിയും സംഘവും സ്ട്രൈകിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. നടുവില്‍ പോത്തുകുണ്ട് എന്ന സ്ഥലത്താണ് വാറ്റ് കേന്ദ്രം ഉണ്ടായിരുന്നു. സ്ഥലത്തുനിന്ന് ചാരായ നിര്‍മിക്കാനായി തയ്യാറാക്കി വച്ചിരുന്ന 130 ലിറ്റര്‍ വാഷ് കണ്ടെടുത്തു.
അംബേക്കര്‍ കമ്മ്യൂണിറ്റി ഹാളിന് സമീപം തോട്ടുചാലില്‍ സമീപത്താണ് വാഷ് കണ്ടെത്തിയത്. വാഷ് തയ്യാറാക്കിയ വ്യക്തിയെ സംബന്ധിച്ച് എക്സൈസ് സംഘത്തിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രതിക്കായുള്ള തിരച്ചിലും ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ അബ്കാരി നിയമപ്രകാരം എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശരത്ത്. കെ, വിനീഷ്, കെ, എക്സൈസ് ഡ്രൈവര്‍ അജിത്ത്. പി. വി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

Follow us on