
പഞ്ചാബ് .>>>പഞ്ചാബ് മന്ത്രി സഭയില്‍ അഴിച്ച് പണിക്ക് ഒരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചെന്നി. മന്ത്രി സഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ചകള്‍ക്കായി ചെന്നിയെ ഹൈക്കമാന്‍ഡ് ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും ഇത് സംബന്ധിച്ച് ചെന്നിയുമായി ഇന്നലെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അമരീന്ദര്‍ സിംഗുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ തല്‍ സ്ഥാനങ്ങളില്‍ നിന്നും മാറ്റുന്ന നടപടിയുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് മന്ത്രി സഭയിലും അഴിച്ചു പണിക്ക് ചരണ്‍ജിത്ത് സിംഗ് ചെന്നി തുടക്കം കുറിച്ചിരിക്കുന്നത്. മന്ത്രി സഭയില്‍ അടിയന്തര മാറ്റങ്ങള്‍ വേണമെന്ന് ചെന്നി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച് ഇന്നലെ രാഹുല്‍ ഗാന്ധിയും ചെന്നിയുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനൊടുവിലാണ് ഹൈക്കമാന്‍ഡ് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ചെന്നിയെ ദില്ലിക്ക് വിളിപ്പിച്ചത്. നിലവിലുള്ള അമരീന്ദര്‍ സിംഗ് മന്ത്രി സഭ മുതലുള്ള മന്ത്രിമാരെ മാറ്റുന്ന കാര്യത്തില്‍ കേന്ദ്രത്തിനും സിദ്ധുവിന്റെ വിശ്വസ്തനായ ചെന്നിയുടെ തീരുമാനത്തോട് യോജിക്കാന്‍ കഴിഞ്ഞിട്ടില്ല.
നിലവിലെ മന്ത്രിമാരെ മാറ്റുന്നത് തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ എം എല്‍ എ മാരെ പിണക്കുന്ന നടപടിയാകുമെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. അതേസമയം കോണ്‍ഗസ് കേന്ദ്ര നേതൃത്വത്തിന് എതിരായ പരസ്യപ്പോര് അമരീന്ദര്‍ സിംഗ് തുടരുകയാണ്.
കെ സി വേണ്ടു ഗോപാല്‍, അജയ് മാക്കന്, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ക്ക് എങ്ങനെ നിലവിലെ പഞ്ചാണ് മന്ത്രി സഭയിലെ മന്ത്രിമാരുടെ കാര്യക്ഷമത അളക്കാന്‍ കഴിയും എന്നാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ചോദിക്കുന്നത്.
നയതന്ത്ര ബന്ധങ്ങളില്‍ അനുഭവജ്ഞാനമില്ലാത്തതിനാല് പാക്കിസ്ഥാനോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചാബില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായ ചെന്നിയേയും അമരീന്ദര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

Follow us on