LOADING

Type to search

ചന്ദ്രിക കള്ളപ്പണ കേസ്; കെ ടി ജലീല്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും

Latest News Local News News

കോഴിക്കോട്>>>ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകും. കേസുമായി ബന്ധപ്പെട്ട രേഖകകള്‍ കൈമാറും. ഇ ഡി ആവശ്യപ്പെട്ടത് കൊണ്ടാണ് തെളിവുകള്‍ കൈമാറുന്നത്.

ഇന്ന് വൈകിട്ട് 4 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. ഏഴ് കാര്യങ്ങള്‍ ഇ ഡി ആവശ്യപ്പെട്ടു ഈ ഏഴ് കാര്യങ്ങളിലെ രേഖകള്‍ സംഘടിപ്പിച്ച് നല്‍കാന്‍ കഴിയുന്നത് നല്‍കണമെന്നും ആവശ്യപ്പെട്ടതായി കെ ടി ജലീല്‍ പറഞ്ഞു. ഹാജരാകാന്‍ അവര്‍ തന്നെ തീയതി കുറിച്ച് നല്‍കിയതാണ്.

അതേസമയം ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് തമാശയാണ് അത് തന്നോട് പലപ്പോഴും പറയാറുണ്ടെന്ന് കെ ടി ജലീല്‍ പറഞ്ഞു. എ ആര്‍ നഗറില്‍ ഇഡി അന്വേഷണം വേണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ ടി ജലീല്‍. സഹകരണ ബാങ്ക് വിഷയത്തില്‍ സിപിഐഎം നേതാക്കള്‍ ചോദിച്ചാല്‍ വിശദികരണം നല്‍കും.

അതേസമയം എ ആര്‍ ബാങ്ക് ക്രമക്കേടില്‍ കെ ടി ജലീലിന്റെ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് സിപിഐഎം സംസ്ഥാന നേതൃത്വവും രംഗത്തെത്തി. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ ടി ജലീലിന് നിര്‍ദേശം.

എ ആര്‍ ബാങ്ക് ക്രമക്കേട് വിഷയത്തിലെ പ്രതികരണത്തില്‍ കെ ടി ജലീലിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി ഫോണില്‍ വിളിച്ച് അതൃപ്തി അറിയിച്ചു. സഹകരണ ബാങ്കില്‍ ഇഡി അനേഷണമെന്നത് പാര്‍ട്ടി നിലപാടിന് എതിരെന്ന് സിപിഐഎം. പി കെ കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവെക്കുന്നത് ശെരിയല്ലെന്ന് എ വിജയരാഘവന്‍ അറിയിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.