തിരുവനന്തപുരം>>>ചന്ദ്രിക കള്ളപ്പണ കേസില്‍ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ചന്ദ്രികയുടെ അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും ഹര്ജിക്കാരന് ആരോപിച്ചു. അപ്പീലില്‍ തീര്‍പ്പുണ്ടാകുന്നത് വരെ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നും വി കെ ഇബ്രാഹിംകുഞ്ഞ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളപ്പണക്കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇബ്രാഹിംകുഞ്ഞിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 16ന് ഹാജരാകാനായിരുന്നു നിര്‍ദേശം. ഇതിനിടയിലാണ് അപ്പീലുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ചന്ദ്രികയിലെ ആരോപണങ്ങള്‍ക്ക് പുറമേ പത്രവുമായി ബന്ധപ്പെട്ട് വികെ ഇബ്രാഹിംകുഞ്ഞ് 10 കോടി ഒളിപ്പിച്ചുകടത്തിയെന്നാണ് ആരോപണം.
Follow us on