
കണ്ണൂര്‍>>>ചന്ദനാക്കാമ്പാറ ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ വലിയ ക്രമക്കേടെന്ന് ആരോപണം. ക്ഷീര കര്‍ഷകര്‍ക്കുള്ള ബോണസ് തുക വ്യാജ ഒപ്പിട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി കൈപ്പറ്റുന്നതായാണ് പരാതി. കൃത്യമായി ഓഡിറ്റ് നടത്താതിനാല്‍ ക്രമക്കേട് പുറത്ത് വരുന്നില്ലെന്നും ആക്ഷേപമുണ്ട്.
അരനൂറ്റാണ്ടായി പശുവിനെ പോറ്റി കുടുംബം മുന്നോട്ടുകൊണ്ടുപോകുന്ന ജോസഫേട്ടന് പോലും തന്റെ ക്ഷീരോല്പാദക സഹകരണ സംഘത്തിനെതിരെ വലിയ പരാതികളാണ് ഉള്ളത്. അറുപത് കഴിഞ്ഞപ്പോള്‍ കിട്ടേണ്ട പെന്ഷന്, സംഘം പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് ഏഴ് കൊല്ലം വൈകിപ്പിച്ചു. ഉത്സവ ബത്തയും തട്ടിയെടുത്തു ഇദ്ദേഹം പറയുന്നു.
സഹകരണ സംഘത്തില്‍ മുപ്പത് കൊല്ലമായി ഓഡിറ്റ് നടത്തിയിട്ടേ ഇല്ല. വ്യാപക ക്രമക്കേട് നടക്കുന്നതു കൊണ്ടാണ് നിലവിലെ ഭരണ സമിതിയും ഓഡിറ്റ് നടത്താതെന്ന് മുന്‍ അഡ്മിനിസ്ട്രേറ്റര്‍ സമ്മതിക്കുന്നു. ആരോപണങ്ങള്‍ എല്ലാ കെട്ടിചമച്ചതെന്നാണ് സഹകരണ സംഘം സെക്രട്ടറി കുസുമത്തിന്റെ വിശദീകരണം

.
Follow us on