LOADING

Type to search

ചന്ദനം കടത്താന്‍ ശ്രമം: പാലക്കാട് രണ്ടു പേര്‍ പിടിയില്‍

Latest News Local News News

പാലക്കാട്>>>ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടിയില്‍ നിന്ന് ചന്ദനവുമായി വന്ന ഇവരെ മണ്ണാര്‍ക്കാട് മേലാമുറിയില്‍ വെച്ചാണ് പിടികൂടിയത്. 15 കഷണങ്ങളാക്കിയാണ് ചന്ദനമുട്ടികള്‍ ബാഗില്‍ സൂക്ഷിച്ചിരുന്നത്.

മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസില്‍, തെങ്കര കൈതച്ചിറ സ്വദേശി സുജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ വനംവകുപ്പിന് കൈമാറി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.