
പെരുമ്പാവൂര്‍>>>കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് സ്കീം തൊഴിലാളികളുടെ നേതൃത്വത്തില്‍ പൊതുപണിമുടക്ക് നടത്തി. 10 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അംഗന്‍വാടി ജീവനക്കാരും ആശാവര്ക്കര്മാരുംസ്കൂള് പാചക തൊഴിലാളികളും പണിമുടക്കി .പണിമുടക്കിയ തൊഴിലാളികള്‍ കേന്ദ്ര ഗവണ്മെന്റ് ഓഫീസിനു മുന്പില്ധര്ണാ സമരംനടത്തി

. പെരുമ്പാവൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പില് നടന്ന ധര്‍ണ സമരത്തില്‍ ആശാ വര്‍ക്കേഴ്സ് യൂണിയന് ജില്ലാകമ്മിറ്റി അംഗംജുമൈല നസീര്‍ അധ്യക്ഷയായി .അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന് ജില്ലാകമ്മിറ്റി അംഗം എം.കെ ശ്രീകല സ്വാഗതം പറഞ്ഞു ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി. എം.സലിം സംസാരിച്ചു .
സിഐടിയു ഏരിയ കമ്മിറ്റി അംഗം.ടി. എം.നസീര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു .ശ്രീമതി രാഗിണി എം കെ നന്ദി രേഖപ്പെടുത്തി .കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു നടന്ന സമരത്തില്‍ ആശാവര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും സ്കൂള്‍ പാചക തൊഴിലാളികളും പങ്കെടുത്തു .
സെപ്റ്റംബര്‍ 27ന് നടക്കുന്ന ഭാരത് ബന്ദില്‍ പണിമുടക്കി മുഴുവന്‍ തൊഴിലാളികളും അണിനിരക്കാന്‍ തീരുമാനിച്ചു പൊരുതുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Follow us on