കോതമംഗലം>>കെ സി വൈ എം – യുവദീപ്തി കോതമംഗലം യൂണിറ്റ് സംഘടിപ്പിച്ച പ്രഥമ കത്തീഡ്രല്‍ എവര്‍റോളിംഗ് ട്രോഫി ക്കു വേണ്ടിയുള്ള ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ യുവദീപ്തി നെല്ലിമറ്റം യൂണിറ്റ് ജേതാക്കളായി.

സെന്റ് ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വെളിയേല്‍ചാല്‍ ടീമിനെ പരാജയപ്പെടുത്തിയത്.

അംബികാ പുരം യൂണിറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സമ്മാനം 10,000 രൂപ ക്യാഷ് പ്രൈസും എവറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം 6000 രൂപ ക്യാഷ് പ്രൈസും എ വര്റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം 4000 രൂപ ക്യാഷ് പ്രൈസുമാണ് സമ്മാനങ്ങള്‍ .

വിജയികള്‍ക്ക് കെ സി വൈ എം -യുവദീപ്തി രൂപത ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി , കത്തീഡ്രല്‍ വികാരി റവ. ഡോ. തോമസ് ചെറുപറമ്പില്‍ , മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ വിതോമസ് എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

യുവദീപ്തി രൂപത പ്രസിഡന്റ് ജിബിന്‍ ജോര്‍ജ് വിജയികളെ മെഡല്‍ അണിയിച്ചു.നെല്ലിമറ്റം ടീം അംഗങ്ങളായ ജിജോ സേവ്യര്‍ ബസ്റ്റ് പ്ലയര്‍ ആയും ജെറിന് സിജു ബെസ്റ്റ് ഗോള്‍കീപ്പറായും തിരഞ്ഞടുക്കപ്പെട്ടു.
ഒരു ടീമില്‍ 5 പേര് വീതം കളിക്കുന്ന മത്സരമാണ് ഫൈവ്സ് ഫുഡ്ബോള്‍ രൂപതയിലെ വിവിധ യൂണിറ്റുകളി നിന്നുമായ 29 – ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു.

സമ്മാനദാന ചടങ്ങില്‍ കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരിമാരായ ഫാദര്‍ ജോണ്സണ് വാമറ്റത്തില്‍ ,ഫാദര്‍. അജോ കുന്നുംപുറത്ത്, കെ സി വൈ എംീഡ്രല് യൂണിറ്റ് പ്രസിഡന്റ് ആബേല്‍ മരിയ ബെന്നി , രൂപത വൈസ് പ്രസിഡന്റ് പോള്‍ സേവ്യര്‍, കത്തീഡ്രല്‍ പാരീഷ് കൗണ്‍സില്‍ അംഗം ജിജോ അറയ്ക്കല്‍ ,കോതമംഗലം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രാഗ്രാം കോ-ഓഡിനേറ്റര്‍ ജോണ്സന് കറുകപ്പിള്ളില്‍ കത്തീഡ്രല്‍ ട്രസ്റ്റിമാരായ നോയിസണ് തെക്കേകുന്നേല്‍ ,ടോമി കുടിയാറ്റ് , യുവദീപ്തി ഭാരവാഹികളായ ആന്‍ മേരി തോമസ് ,അമല ബേബി എന്നിവര്‍ പങ്കെടുത്തു.

Follow us on