ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പോലീസ് സേനയുടെ സന്മനസ്സിനെക്കുറിച്ചാണ് പെരുമ്പാവൂരിനടുത്ത് കോടനാട് പോലീസ് സ്റ്റേഷനിൽ നിന്നും പറയാനുള്ളത്. വാടക വീട്ടിൽ കഴിഞ്ഞ നിർദ്ധന കുടുംബത്തിന് കൈത്താങ്ങായി മാറുകയായിരുന്നു കോടനാട് പോലീസ്. ക്യാൻസർ ബാധിതനായിരുന്ന കുറിച്ചിലക്കോട് സ്വദേശി സതീശന്റെ കുടുംബത്തിനാണ് വീടു നിർമ്മിച്ച് നൽകി കോടനാട് പോലീസ് മാതൃകയായത്. ...
*കൊച്ചിയിൽ വൻ രക്തചന്ദന വേട്ട; 2200 കിലോ രക്തചന്ദനം കൊച്ചി ഡിആർഐ പിടികൂടി.* ആന്ധ്രയിൽനിന്ന് കൊച്ചിയിലെത്തിച്ചു കപ്പൽ മാർഗം ദുബായിലേക്കു കടത്താനുള്ള ശ്രമം ഡിആർഐ പരാജയപ്പെടുത്തി. വെല്ലിങ്ടൻ ഐലൻഡിനു സമീപത്തുനിന്നാണു രക്തചന്ദനം പിടികൂടിയത്. ഓയിൽ ടാങ്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു രക്തചന്ദനം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടങ്ങി.
തേഞ്ഞിപ്പലം>> പോക്സോ കേസ് അന്വേഷിച്ച ഫറോക്ക് പൊലീസിനെതിരെ പരാതിയുമായി യുവാവ്. പെണ്‍കുട്ടിയുടെ പീഡന പരാതി പറയാന്‍ സഹായിച്ചതിന് പൊലീസ് മര്‍ദിച്ചതായി പ്രതിശ്രുത വരന്. പെണ്‍കുട്ടിയെയും തന്നേയും മോശക്കാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. മനുഷ്യാവകാശ കമ്മിഷന് യുവാവ് നല്കിയ പരാതിയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് സി ഐ ...
തിരുവനന്തപുരം >>ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തില്‍ പരസ്യവിചാരണ നടത്തി അപമാനിച്ച സംഭവത്തില്‍ കുട്ടിയോട് ക്ഷമ ചോദിച്ച് ഡി.ജി.പി അനില്‍ കാന്ത്. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി ക്ഷമ ചോദിചെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രന് പറഞ്ഞു. മകളോടാണ് ക്ഷമ ചോദിച്ചത്. ഹൈക്കോടതി ഉത്തരവ് പൊലീസ് മേധാവിക്ക് കൈമാറിയെന്നും ...
ആലുവ>>വെളിയത്തുനാട് സ്വദേശിനിയായ സ്ക്കൂള് വിദ്യാര്‍ത്ഥിനി പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രയപൂര്‍ത്തിയാകാത്ത ആണ് സുഹൃത്ത് പോലീസ് പിടിയില്‍. നര്ക്കോട്ടിക്ക്സെല് ഡി.വൈ.എസ്.പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ആണ്‍സുഹൃത്തിനാല്‍ പെണ്‍കുട്ടി ലൈംഗികാതിക്രമം നേരിട്ടുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പോലീസ് നടപടി. കഴിഞ്ഞ 22 ന് ...
Follow us on