LOADING

Type to search

‘ഒരു ലോറിക്ക് മാസപ്പടി 5,000 കിട്ടണം; ടിപ്പര്‍ ലോറി ഉടമകളോട് കൈക്കൂലി ചോദിച്ച് ഉദ്യോഗസ്ഥന്‍, ശബ്ദ രേഖ പുറത്ത്

Viral

കോഴിക്കോട്>> ടിപ്പര്‍ ലോറി ഉടമകളോട് കോഴിക്കോട്ടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിക്കുന്ന ശബ്ദ രേഖ പുറത്ത്. ലോറിക്ക് 5,000 രൂപ പ്രകാരം മാസപ്പടി നല്‍കിയാല്‍ സ്‌ക്വാഡിന്റെ പരിശോധനയില്‍ നിന്ന് ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പ് നല്‍കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്. തെളിവ് സഹിതം പരാതി നല്‍കിയിട്ടും നടപടിയൊന്നുമായില്ലെന്നും ലോറി ഉടമകള്‍ ആരോപിക്കുന്നു.

അതേ സമയം ഗതാഗത കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷംനടപടി ഉണ്ടാവുമെന്നാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. കോഴിക്കോട് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌മെന്റ് എം വി ഐ എന്ന് പരിചയപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ താമരശ്ശേരിയിലെ ലോറി ഉടമയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. തന്റെ അധികാര പരിധിയില്‍ വരുന്ന കൊടുവളളി മേഖലയില്‍ ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സ്‌ക്വാഡ് പരിശോധന ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടാനാണ് പടി. അനധികൃതമായി ലോഡ് കടത്തിയാലും കണ്ണടക്കും. അഞ്ചുവണ്ടിയുളള ഉടമയോട് 25,000 രൂപ ചോദിക്കുകയും 20,000ന് ഉറപ്പിക്കുകയും ചെയ്യുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്.

ഡീല്‍ ഉറപ്പിച്ചാല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ പോലും മാസം ഒരു കേസ് മാത്രമേ അനധികൃത ലോഡുകള്‍ക്ക് ചുമത്തൂ എന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. ഈ ഫോണ്‍സംഭാഷണമുള്‍പ്പെടെ ചേര്‍ത്ത് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ലോറി ഉടമകള്‍ പറയുന്നത്. നടപടികള്‍ ഭയന്ന് ഇവര്‍ പരസ്യപ്രതികരണത്തിന് തയ്യാറല്ല. സംഭവത്തെ കുറിച്ച് ഗതാഗത കമ്മീഷണറോട് വിവരങ്ങള്‍ തേടിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ വകുപ്പിലുണ്ടാകില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.