കുവൈറ്റില്‍ പുതിയ പരിഷ്‌ക്കാരം; ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് തന്നെ പുതുക്കാം

കുവൈറ്റ്>>താമസ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ നിര്‍ത്തിവെച്ച് കുവൈത്ത്
ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് തന്നെ പുതുക്കാവുന്നതാണെന്ന് കുവൈറ്റ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നേരത്തെ കാലാവധി അവസാനിക്കുന്നതിനു ഒരു മാസം മുമ്പ് മാത്രമായിരുന്നു പുതുക്കുവാന്‍ അനുമതി ഉണ്ടായിരുന്നത്.

ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കുന്നതിനു നേരിട്ട് ഗതാഗത വകുപ്പിന്റെ ഓഫീസില്‍ പോകാതെ തന്നെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.പുതുക്കിയ ലൈസന്‍സുകള്‍ രാജ്യത്തെ പ്രധാന മാളുകളിലോ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലോ സ്ഥാപിച്ച മെഷീനുകള്‍ വഴി വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. പഴയ രീതിയിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് പകരം പരിഷ്‌കരിച്ച ലൈസന്‍സുകളാണ് മന്ത്രാലയം ഇപ്പോള്‍ നല്‍കി വരുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →