LOADING

Type to search

ജനവാസ മേഖലയില്‍ ആനശല്യം:കാറും, വീടും നശിപ്പിച്ചു

Latest News Local News News

കോതമംഗലം>>>കോതമംഗലം കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന ശല്യം രൂക്ഷം.ആനശല്യം ജനജീവിതത്തിന് ഭീഷണിയായിരിക്കയാണ്. വീടുകള്‍ക്ക് സമീപം എത്തുന്നആനക്കൂട്ടം വന്‍തോതിലാണ് കൃഷിനാശം വരുത്തുന്നത്.

ഇന്ന് വെളുപ്പിന് വീപ്പനാട്ട് വര്‍ഗീസിന്റെ പുരയിടത്തില്‍ ആന അതിക്രമിച്ചു കയറുകയും, കപ്പ, വാഴ തുടങ്ങിയ കൃഷികളും നശിപ്പിച്ചു.കൂടാതെ കാര്‍പോര്‍ച്ചില്‍ കിടന്നിരുന്ന കാര്‍ കുത്തി നശിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം ആയപ്പാറ സ്വദേശി കുമ്പള ക്കുടി സനൂപിന്റെ വടക്കുംഭാഗത്തുള്ള റബ്ബര്‍ തോട്ടത്തിന്റെ പ്രധാന ഗേറ്റ് കാട്ടാന ചവിട്ടി പൊളിച്ചു. ഇതിനു പുറമെ മുട്ട ത്തുപാറ എല്‍ പി സ്‌കൂളിന്റെ പൂട്ടിയി ട്ടിരുന്ന ഗേറ്റും തകര്‍ത്താണ് ആന അന്ന് കാട്ടി ലേക്ക് മടങ്ങിയത്.

വനത്തില്‍ നിന്നും മൃഗങ്ങള്‍ വ്യാപകമാ യി ജനവാസ മേഖലയിലെത്തുകയാണ്.കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി മേഖല കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. സന്ധ്യ മയങ്ങിയാല്‍ കാട്ടാനകള്‍ കൂട്ടമായി കാട് വിട്ട് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്.

ആനശല്യം വര്‍ദ്ധിച്ചതോടെ വനമേഖലയെയും ജനവാസമേഖലയെയും തിരിച്ച് വൈദ്യുതി വേലികെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാന പകലും രാത്രിയെന്നും വ്യത്യാസമില്ലാതെ ഇറങ്ങാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ബുദ്ധമുട്ടിലായി.ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

വന്യജീവികളെ തുരത്തുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും നടപടികള്‍ വേണം.അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും നാട്ടുകാര്‍ ആരോപിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.