കോഴിക്കോട് കഞ്ചാവുമായി ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍

web-desk -

കോഴിക്കോട്>>> കോഴിക്കോട് കഞ്ചാവുമായി ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍. കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് നല്ലളം സ്വദേശികളായ അരീക്കാട് ഹസന്‍ഭായ് വില്ലയില്‍ പിഎം ഷംജാദ് (25) ഭാര്യ അനീഷ (23), പുല്ലാനിപറമ്പ് ബൈത്തുല്‍ ഹലയില്‍ ബിഎം അഹമ്മദ് നിഹാല്‍ (26) എന്നിവരെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

പൊലീസ് പിന്തുടരുന്നതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു കെ.എല്‍. 08 എ.ടി 1234 നമ്പര്‍ കാറിലാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. ലഹരി വേട്ട കോഴിക്കോട് പതിവാകുകയാണ്. മിക്ക കേസുകളിലും യുവാക്കളാണ് പ്രതികള്‍. സ്ത്രീകളും കഞ്ചാവ് കടത്ത് സംഘങ്ങളില്‍ ഉണ്ടാകാറുണ്ട്.

കാറില്‍ കഞ്ചാവ് കടത്തുമ്പോള്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ പൊലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാമെന്നാണ് പ്രതികള്‍ കരുതുന്നത്. എന്നാല്‍ രഹസ്യവിവരത്തെ തുടര്‍ന്നാണ് പല ലഹരി കടത്തും പിടികൂടുന്നു എന്നതിനാല്‍ വ്യക്തമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കാറുണ്ട്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്നതടക്കമുള്ള വിവരങ്ങള്‍ ഉടനെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.