കാനഡയില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസ്സില്‍ ഒരാള്‍ അറസ്റ്റില്‍

-

പെരുമ്പാവൂര്‍>>കാനഡയില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസ്സില്‍ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ ചുനക്കര ആരാരത്ത് വീട്ടില്‍ ഷിബു ഉമ്മന്‍ (48) എന്നയാളെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസ്സിലെ മറ്റൊരു പ്രതിയായ ജിഷ്ണുവും, ഷിബു ഉമ്മനും കൂടി കാനഡയില്‍ ജോലിയ്ക്കായി വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചേലാമറ്റം സ്വദേശിയായ യുവാവിന്റെ പക്കല്‍ നിന്നും പത്ത് ലക്ഷം രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ സംഘത്തില്‍ സത്യജ എന്ന സ്ത്രീ കൂടി പങ്കാളിയാണ്. പണം ഇവര്‍ മൂന്നുപേരും കൂടി വീതിച്ചെടുക്കുകയായിരന്നു. പ്രതികളായ ജിഷ്ണുവും, സത്യജയും ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജോസ്സി എം ജോണ്‍സണ്‍, അനില്‍കുമാര്‍, എസ്.സി.പി.ഒ മാരായ മനോജ്, ജമാല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →