പത്തനംതിട്ട>>> തിങ്കളാഴ്ച മുതല്‍ കാമ്പസുകള്‍ വീണ്ടും സജീവമാകുകയാണ്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്ക് കോളേജിലെത്താം. പകുതി കുട്ടികളെ വച്ചാണ് ക്ലാസുകള്‍ നടക്കുക. മറ്റുള്ളവര്‍ക്ക് ആ ദിവസത്തെ നോട്ട് പി.ഡി.എഫ് ആയി നല്‍കും. പഠനത്തിലെ തുടര്‍ച്ച ഇതുമൂലം നഷ്ടപ്പെടുമോയെന്ന ആശങ്കയുമുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുമെന്നതിലും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പൊന്നുമില്ല.
കോളേജിലെത്താം എന്ന സന്തോഷമുണ്ടെങ്കിലും പഠനത്തെ സംബന്ധിച്ചും സുരക്ഷയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പിടിയൊന്നുമില്ല.
ദൂര സ്ഥലങ്ങളില്‍ നിന്നും പല വീടുകളില്‍ നിന്നും വിവിധ സാഹചര്യങ്ങളില്‍ നിന്നെത്തുവര്‍ പ്രതിരോധം പാലിച്ചില്ലെങ്കില്‍ കൊവിഡ് വ്യാപനത്തിന് കാരണമായേക്കാം. നാലിന് ക്ലാസ് ആരംഭിക്കും എന്ന നിര്‍ദേശം മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുള്ളത്.
കെ.എസ്.ആര്.ടി.സി ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നതിലേറെയും. ഓര്‍ഡിനറി ബസുകള്‍ നന്നേ കുറവാണ്. സ്വകാര്യ ബസുകളും സമയ ബന്ധിതമായാണ് സര്‍വീസ് നടത്തുന്നത്. വിദ്യാര്‍ത്ഥികളില്‍ അധികവും സൗജന്യനിരക്കില്‍ യാത്ര ചെയ്യുന്നവരാണ്. സര്‍വീസുകള്‍ കുറഞ്ഞ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രായിളവ് അനുവദിക്കുന്നതില്‍ ബസ് ഉടമകള്‍ക്ക് അതൃപ്തിയുണ്ട്.
Follow us on