സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി

-

പെരുമ്പാവൂര്‍>>ഫാത്തിമ ഐ കെയര്‍ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി.നഗരസഭ ചെയര്‍മാന്‍ ടി.എം.സക്കീര്‍ ഹുസൈന്‍ ഉല്‍ഘാടനം ചെയ്തു. അഡ്വ: സി.കെ. സെയത് മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. മുട്ടം അബ്ദുള്ള, ഹാറൂണ്‍ കരുമക്കാട്ട്, ഡോ: സഫറത്തുല്‍ ജാസ്മിന്‍, ജോബി തുടങ്ങിയവര്‍ പ്രസംഗിച്ചു.


തിമിര ശസ്ത്രക്രിയക്ക് ആവശ്യമായ എല്ലാ ടെസ്റ്റ് കളും സൗജന്യമായും മറ്റു ഓപ്പറേഷനുകള്‍ വളരെ കുറഞ്ഞ ചിലവിലും ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. തിമിരം, ഗ്ലോക്കോമ ,കൊങ്കണ്ണ്, വട്രിയോ റെസ്റ്റിന, ഓര്‍ബിറ്റ് ആന്റ് ഒക്കലോ പ്ലാസ്റ്ററി, വിഷന്‍ റിഹാബിലിറ്റേഷന്‍, കുട്ടികളില്‍ കണ്ടുവരുന്ന നേത്രരോഗങ്ങള്‍, കമ്യൂണിറ്റി ഓഫ് താല്‍മോളജി തുടങ്ങിയവയ്ക്ക് വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →