സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ “വ്യത്യസ്തമായ കലണ്ടര്‍”

ലണ്ടന്‍>>സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കലണ്ടര്‍പുറത്തിറക്കുന്നതില്‍ വലിയ പുതുമയൊന്നുമില്ല.ഈ ആവശ്യത്തിനായി പുറത്തിറക്കുന്ന കലണ്ടറുകള്‍ കുറച്ചൊക്കെ വിറ്റുപോകും. പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പണവും കിട്ടും.

എന്നാല്‍ സ്‌കോട്ട്‌ലന്‍ഡിലെ യുവ കര്‍ഷകരെ മോഡലാക്കി പുറത്തിറക്കിയ കലണ്ടര്‍ പ്രതീക്ഷകള്‍ ഒക്കെ തകര്‍ത്ത് മുന്നേറുകയാണ്. അടിച്ചിറക്കിയ കലണ്ടറുകളെല്ലാം ചൂടപ്പംപോലെ വിറ്റുപോകുകയാണ്. ഓണ്‍ലൈന്‍ വഴിയുള്ളതിനും ആവശ്യക്കാരേറെ. മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുകായിരുന്നു ലക്ഷ്യം.

സാധാരണ രീതിയിലുള്ളതാണ് കലണ്ടറെങ്കിലും അതിലെ ചിത്രങ്ങളാണ് സൂപ്പര്‍ഹിറ്റായത്. യുവ കര്‍ഷകര്‍ നൂല്‍ബന്ധമില്ലാതെയാണ് പോസുചെയ്തത് എന്നതാണ് കാരണം.

പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാം. പൂര്‍ണ നഗ്‌നരാണെങ്കിലും ചില വസ്തുക്കള്‍ ഉപയോഗിച്ച് ശരീരത്തിന്റെ അത്യാവശ്യ ഭാഗങ്ങള്‍ മറച്ചിട്ടുണ്ട്. മൃഗങ്ങളെ പരിപാലിച്ചുകൊണ്ട് നില്‍ക്കുന്നതും ട്രാക്ടര്‍ പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുനില്‍ക്കുന്ന രീതിയുള്ളതാണ് ചിത്രങ്ങളിലെ യുവതി യുവാക്കള്‍.

അതിനാല്‍ സ്വാഭാവികതയും കൂടും. സ്‌കോട്ട്ലന്‍ഡിലെ ലോതിയന്‍ ആന്‍ഡ് പീബ്ലെസ്ഷെയര്‍ യംഗ് ഫാര്‍മേഴ്സ് ക്ലബ്ബാണ് കലണ്ടറിന് പിന്നിലെ ബുദ്ധികേന്ദ്രം.

മോഡലാവാന്‍ വേണ്ടി ആള്‍ക്കാരെ സംഘടിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നാണ് ക്‌ളബിന്റെ ഭാരവാഹികള്‍ പറയുന്നത്. സമീപിച്ചപ്പോള്‍ ആര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല.

ഒടുവില്‍ കുറച്ചുപേര്‍ തയ്യാറായി എത്തുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞപ്പോഴും സംഗതി ഇത്രയ്ക്ക് ഹിറ്റാകുമെന്ന് ഒരിക്കലും കരുതിയതേ ഇല്ല. കലണ്ടര്‍ ഹിറ്റായെങ്കിലും ഇതിനെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശങ്ങള്‍ ഉയരുന്നുണ്ട്. ഏറ്റവും മോശം കലണ്ടര്‍ എന്നാണ് പ്രധാന വിമര്‍ശനം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →