ഈ കുപ്പി പൊട്ടിക്കാന്‍ വരട്ടെ.. അച്ഛന്റെ എഴുപതാം പിറന്നാളിന് അത്ഭുതങ്ങള്‍ ഒളിപ്പിച്ച് മകളുടെ സര്‍പ്രൈസ് കേക്ക്

രാജി ഇ ആർ -

മുക്കാടന്‍ കെ.സി. മാത്യു എന്നാല്‍ കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് അത്രമേല്‍ പരിചിതനാണ്. പട്ടണത്തിലെ ആദ്യ ബാര്‍ ഹോട്ടല്‍ തുറന്നത് ഇദ്ദേഹമാണ്.

എഴുപതിന്റെ നിറവില്‍ എത്തിയ പിതാവിന് മകള്‍ സമ്മാനിച്ച കേക്ക് ഇപ്പോള്‍ തരംഗമാവുകയാണ്. ബാര്‍ ഹോട്ടല്‍ മുതലാളിക്ക് ‘കുപ്പിയില്ലാതെ’ എന്താഘോഷം എന്ന ചിന്തയില്‍ നിന്നും പിറന്ന കേക്ക് കണ്ടാല്‍ ആരും ഒന്ന് അത്ഭുതപ്പെടും. ഐസ് ബക്കറ്റില്‍ താഴ്ത്തിയ മദ്യക്കുപ്പികള്‍ എന്ന് തോന്നിക്കുന്ന തരത്തിലെ കേക്ക് ആണ് മകള്‍ അന്ന ഓസ്റ്റിന്‍ പിതാവിന് വേണ്ടി ഒരുക്കിയത്. ചിത്രത്തിലെ ആദ്യ പകുതിയില്‍ കാണുന്നത് മുഴുവനും കേക്കും ഐസിംഗും മാത്രമാണ്. അതായത് ലുക്കിലെ പോലെ ഒരു കുപ്പി പോലും കിട്ടില്ല എന്ന്. ഭാര്യയും രണ്ട് മക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബം ചേര്‍ന്നാണ് കെ.സി. മാത്യു ‘കുപ്പി മുറിച്ച്’ പിറന്നാള്‍ ആഘോഷിച്ചത്. ഓഗസ്റ്റ് രണ്ടിനായിരുന്നു പിറന്നാള്‍.

ബേക്കറായ അന്ന ചോക്ലേറ്റ് ഗനാഷ് ക്രമ്പ്, ഫോണ്ടന്റ്‌റ് കവര്‍, ഐസോമാല്‍റ്റ് ഡെക്കറേഷന്‍ എന്നിവയുടെ സംയുക്തമാണ് ഈ കേക്ക്.